ബി.ആർ.സി സഹവാസ ക്യാമ്പ് ആരംഭിച്ചു

ബി.ആർ.സി സഹവാസ ക്യാമ്പ് ആരംഭിച്ചു

കട്ടപ്പന: ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാർത്ഥികൾക്കായി കട്ടപ്പന ബി.ആർ.സി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ് ആരംഭിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുക, ആത്മവിശ്വാസത്തോടെ പൊതുഇടങ്ങളിൽ ഇടപെടാനുള്ള കഴിവുകൾ വളർത്തുക, കുട്ടികളുടെ വ്യക്തിഗത കഴിവുകളെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നഗരസഭ കൗൺസിലർ ടി.ജി.എം. രാജു മുഖ്യപ്രഭാഷണം നടത്തി. ഡി.ഇ.ഒ ആൻസൺ ജോസഫ്, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് പി.ആർ.ഒ ജോർജ് തോമസ്, കട്ടപ്പന ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് സെൻസ് കുര്യൻ, സിബി എബ്രഹാം, ഷാന്റി വി.ടി, മീര ജോയ്സൺ, സിനു സെബാസ്റ്റ്യൻ, സോണിയ ജോസഫ്, സൗമ്യ രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും യോഗത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.