അംഗൻവാടിക്ക് സമീപത്ത് നിന്നും മൂർഖൻ പാമ്പുകൾ പിടികൂടി
സംഭവം തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ
പെരുമ്പിള്ളിച്ചിറയിലെ അംഗൻവാടിക്ക് സമീപം കണ്ടെത്തിയ രണ്ട് വലിയ മൂർഖൻ പാമ്പുകളെ വനംവകുപ്പ് റസ്ക്യൂ സംഘം പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പാമ്പുകളെ റോഡരികിൽ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ദ്ധൻ ആർ. ജയേഷ് സ്ഥലത്തെത്തി. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മൺതിട്ടയിലെ പൊത്തിനുള്ളിലേക്ക് കയറിയിരുന്ന പാമ്പുകളിലൊന്നിനെ ഉടൻ പിടികൂടി. രണ്ടാമത്തെ പാമ്പ് പൊത്തിനുള്ളിൽ ഒളിച്ചിരുന്നതിനെ തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൺതിട്ട പൊളിച്ച് വൈകിട്ട് ഏഴ് മണിയോടെ പിടികൂടുകയായിരുന്നു.
ആറ് മുതൽ ഏഴ് അടി വരെ നീളമുള്ള മൂർഖൻ പാമ്പുകളെയാണ് പിടികൂടിയത്. ഇവയെ കുളമാവ് വനമേഖലയിൽ സുരക്ഷിതമായി തുറന്നു വിടും.


