മൂവാറ്റുപുഴ കടാതിയിൽ പള്ളി പെരുന്നാളിനായി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു
മൂവാറ്റുപുഴ : കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.
അപകടത്തിൽ കൂടെയുണ്ടായിരുന്ന ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ഇന്നലയാണ് അപകടം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ വെച്ച് രവി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ രവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ജെയിംസിന് ഗുരുതരമായി പരുക്കേറ്റു.






