ജില്ലാ തല ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം
ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ തല ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരം 2026 ജനുവരി 10-ന് ന്യൂമാൻ എൽ.പി.എസ്., ഇടുക്കിയിൽ വച്ച് നടത്തപ്പെടുന്നു.
മത്സരം ജനറൽ വിഭാഗം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി,ഭിന്നശേഷി വിഭാഗം എന്നിവയായി പ്രത്യേകം നടത്തപ്പെടും.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ജനുവരി 10-ന് രാവിലെ 8.30-ന് രജിസ്ട്രേഷനായി ഹാജരാകണം.
പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്
📞 94478 13559 എന്ന നമ്പരിൽ ബന്ധപ്പെടുക.





