സൗജന്യ പരീക്ഷാ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി / പട്ടികവർഗം / മറ്റ് പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവ അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകൾക്കായുള്ള പരിശീലനമാണ് നൽകുന്നത്.
ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സി / ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി / പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപ്പന്റ് ലഭിക്കും.
അപേക്ഷകർ ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2026 ജനുവരി 20-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
2026 ജനുവരി 1-ന് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, പട്ടികജാതി / പട്ടികവർഗ / മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള ഏതാനും ഒഴിവുകൾ ഇപ്പോഴും നിലനില്ക്കുന്നുണ്ട്.
താൽപര്യമുള്ള അപേക്ഷകർക്ക് അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കൂടാതെ ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
0484-2623304,9188581148 ,6282858374





