അടിമാലി മണ്ണിടിച്ചിലില്‍ : മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി

അടിമാലി മണ്ണിടിച്ചിലില്‍ : മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി

ഒരു ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് ദേശീയപാത അതോറിറ്റി ധനസഹായം നല്‍കിയത്. തുക നല്‍കുന്നതില്‍ ദേശീയപാത വിഭാഗം കാലതാമസം വരുത്തിയതായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

സന്ധ്യയുടെ മകള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്. ബിജുവിന്റെ മരണത്തില്‍ സർക്കാർ ധനസഹായം നല്‍കുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും കളക്ടർ വ്യക്തമാക്കി. മനുഷ്യനിർമിത ദുരന്തമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ദുരന്തനിവാരണ നിയമപ്രകാരം തുക നല്‍കാനാവില്ല. അത് സംബന്ധിച്ച്‌ സർക്കാർ തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.