ആറാം മൈൽ കുങ്കിരിപെട്ടിയിൽ വീടിന് തീപിടിച്ചു

ആറാം മൈൽ കുങ്കിരിപെട്ടിയിൽ വീടിന് തീപിടിച്ചു

ആറാം മൈൽ കുങ്കിരിപെട്ടിയിൽ ഫിൽസർ ഹംസയുടെ വീടിന് തീപിടിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. തീ നിയന്ത്രണവിധേയമാക്കി അണയ്ക്കാൻ സാധിച്ചു.

Slide 1
Slide 2
Slide 3
Slide 4

തീപിടിത്തത്തിൽ വീടിനകത്തുണ്ടായിരുന്ന പ്രധാന സർട്ടിഫിക്കറ്റുകൾ എല്ലാം കത്തി നശിച്ചു. വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചതായി റിപ്പോർട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.