പാർട്ടി പറഞ്ഞാൽ മത്സരിക്കും; എംഎൽഎ പണി നോക്കിയല്ല പാർട്ടിയിലേക്ക് വന്നത് – എം.എം. മണി

പാർട്ടി പറഞ്ഞാൽ മത്സരിക്കും; എംഎൽഎ പണി നോക്കിയല്ല പാർട്ടിയിലേക്ക് വന്നത് – എം.എം. മണി

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. പാർട്ടി തീരുമാനത്തിനനുസരിച്ചായിരിക്കും തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി, പാർട്ടി നിർദേശിച്ചാൽ മത്സരിക്കുമെന്നും, മറ്റൊരാളെ സ്ഥാനാർഥിയായി നിശ്ചയിച്ചാൽ ആ സ്ഥാനാർഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും എം.എം. മണി പറഞ്ഞു.

എംഎൽഎ പദവി ലക്ഷ്യമിട്ടല്ല താൻ പാർട്ടിയിലേക്ക് വന്നതെന്നും, പാർലമെന്ററി രംഗത്തേക്ക് എത്തുന്നതിന് വർഷങ്ങൾക്ക് മുൻപുതന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ തുടരുമെന്നും, ഇടുക്കിയുടെ സമഗ്ര വികസനത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിലകൊള്ളുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.