ശാന്തിഗിരി കോളേജിൽ ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം
ശാന്തിഗിരി കോളേജിൽ 12 മുതൽ 17 വരെ ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. “Green Transitions: Leveraging Digital Tools and Strategic Leadership for Climate Resilience” എന്ന വിഷയത്തിലാണ് പരിപാടി.
ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ നിന്നായി വിവിധ പത്തോളം മേഖലകളെ പ്രതിനിധീകരിക്കുന്ന ഇരുപതോളം പ്രമുഖ വ്യക്തികൾ പരിശീലന ക്ലാസുകൾ നയിക്കും.
ശാന്തിഗിരി കോളേജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റും മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ആറ് ദിവസം നീണ്ടുനിൽക്കുന്ന ട്രെയിനിങ് പ്രോഗ്രാമിന് AICTE ട്രെയിനിങ് ആൻഡ് ലേണിങ് വിഭാഗത്തിന്റെ സ്പോൺസർഷിപ്പാണ് ലഭിച്ചിരിക്കുന്നത്.





