ഭിന്നശേഷി സര്‍ഗ്ഗോത്സവം: സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം

ഭിന്നശേഷി സര്‍ഗ്ഗോത്സവം: സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ‘Carnival of the Different’ എന്ന പേരില്‍ സംസ്ഥാനതല ഭിന്നശേഷി സര്‍ഗ്ഗോത്സവം ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും.

Slide 1
Slide 2
Slide 3
Slide 4

ദേശീയ-അന്തര്‍ദേശീയ വീക്ഷണങ്ങള്‍, അസിസ്റ്റീവ് ടെക്‌നോളജി ഡെമോന്‍സ്ട്രേഷന്‍, കലാ–കായിക പരിപാടികള്‍, തൊഴില്‍മേള, നൈപുണ്യ വികസന ശില്പശാലകള്‍, ഇന്‍ക്ലൂസീവ് ചലച്ചിത്രോത്സവം എന്നിവ ഉള്‍പ്പെടുന്നതാണ് പരിപാടി.

മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടാലന്റ് ഫെസ്റ്റില്‍ താഴെപ്പറയുന്ന മത്സര ഇനങ്ങളിലായി പങ്കെടുക്കാം:

ക്ലാസിക്കല്‍ ഡാന്‍സ് (വ്യക്തിഗതം / ഗ്രൂപ്പ്)

സിനിമാറ്റിക് ഡാന്‍സ് / ഗ്രൂപ്പ് ഡാന്‍സ് (വ്യക്തിഗതം / ഗ്രൂപ്പ്)

സ്‌കിറ്റ് / മൈം (വ്യക്തിഗതം / ഗ്രൂപ്പ്)

ലൈറ്റ് മ്യൂസിക് / ക്ലാസിക്കല്‍ മ്യൂസിക് / ഫിലിം സോംഗ് (വ്യക്തിഗതം)

തിരുവാതിര, മാര്‍ഗംകളി, ഒപ്പന തുടങ്ങിയ ട്രഡീഷണല്‍ ഡാന്‍സ് ഇനങ്ങള്‍ (ഗ്രൂപ്പ്)

സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് (ജില്ലയില്‍ നിന്നുള്ള തനതായ ഇനങ്ങള്‍ ഉള്‍പ്പെടുത്താം – വ്യക്തിഗതം / ഗ്രൂപ്പ്)

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മൂന്ന് മിനിറ്റില്‍ കുറയാത്തതും വേഷവിധാനങ്ങളോടുകൂടിയതുമായ പ്രകടനത്തിന്റെ വീഡിയോ സിഡി രൂപത്തില്‍ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.

അവസാന തീയതി: ജനുവരി 9

ഓരോ മത്സര ഇനത്തിലും ഒരു ജില്ലയില്‍ നിന്ന് ഒരു നോമിനേഷന്‍ മാത്രമാണ് സംസ്ഥാനതലത്തില്‍ അനുവദിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

📞 04862 228160, 9744108611