വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂള്‍ വാർഷികവും യാത്രയയപ്പ് സമ്മേളവും അധ്യാപക-രക്ഷാകർതൃദിനാചരണവും നടന്നു

വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂള്‍ വാർഷികവും യാത്രയയപ്പ് സമ്മേളവും അധ്യാപക-രക്ഷാകർതൃദിനാചരണവും നടന്നു

സമ്മേളനം ഡെന്റല്‍ കെയർ ഇന്ത്യ എംഡി ജോണ്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജർ ഫാ. ടോമി ലൂക്കാ ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4

അധ്യാപക ജീവിതത്തില്‍നിന്ന് വിരമിക്കുന്ന റീന ചെറിയാൻ, ജെസി മൈക്കിള്‍ എന്നിവരുടെ ഫോട്ടോ അനാഛാദനം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേല്‍ നിർവഹിച്ചു. സംസ്ഥാനതല മത്സരവിജയികളെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ആദരിച്ചു.

ബസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റിനെ വാഴത്തോപ്പ് പഞ്ചായത്തംഗം ജോസഫ് പാലാട്ടില്‍ ആദരിച്ചു. സ്കൂള്‍ മാഗസില്‍ പ്രകാശനം സ്കൂള്‍ പിടിഎ പ്രസിഡന്റ് ജോളി ജോണ്‍ നിർവഹിച്ചു.

സ്കൂള്‍ പ്രിൻസിപ്പല്‍ ജിജോ ജോർജ്, സീനിയർ അസിസ്റ്റന്റ് ജോജി വർഗീസ്, എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ്, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, യുപി സ്കൂള്‍ എച്ച്‌എം സിസ്റ്റർ അനിത എസ്‌എബിഎസ്, എല്‍പി സ്കൂള്‍ എച്ച്‌എം സിസ്റ്റർ ഉഷ എഫ്‌എസ്‌എല്‍ജി, അധ്യാപക പ്രതിനിധി ഫാ. തോമസ് കുളമാക്കല്‍, സ്കൂള്‍ ചെയർമാൻ ഡോണല്‍ രാരിച്ചൻ, സ്റ്റാഫ് സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.