ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ജ്വാല
ചെറുതോണി: സാമൂഹ്യ നീതിക്കായി പോരാടുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പായി എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ചെറുതോണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മഹാപ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗമെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി. സമുദായത്തിന്റെ പരിമിതികൾ പൊതുസമൂഹത്തോട് തുറന്നുപറയുമ്പോൾ യോഗത്തെയും ജനറൽ സെക്രട്ടറിയെയും ജാതിവാദിയായും തീവ്രവാദിയായും ചിത്രീകരിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഇന്നത്തെ പ്രതിഷേധ പ്രകടനമെന്ന് യൂണിയൻ പ്രസിഡന്റ് പി. രാജനും സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തും അറിയിച്ചു.





