കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം ഇന്ന് വൈകിട്ട്
കട്ടപ്പന: ദേശീയ യുവജന ദിനമായ ഇന്ന് (ജനുവരി 12) KVVES യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 8 മണിക്ക് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ഹാളിലാണ് പരിപാടി.കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും യുവജനങ്ങൾ പങ്കെടുക്കും.





