എസ്.എൻ.ഡി.പി.ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ചെറുതോണി: എസ്. എൻ. ഡി. പി. യോഗത്തിനെതിരെയുള്ള കലാപ ആഹ്വാനങ്ങൾക്കും യോഗം ജനറൽ സെക്രട്ടറിയെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കുമെതിരേ പ്രതിഷേധിച്ച് ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യൂണിയന്റെ വിവിധ ശാഖകളിൽ നിന്നായി നിരവധിയാളുകൾ പങ്കെടുത്ത പ്രകടനത്തിന് യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് എന്നിവർ നേതൃത്വം നൽകി. കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, കെ. എസ്. ജിസ്, ജോബി കണിയാംകുടിയിൽ, ഷാജി പുലിയാമറ്റം എന്നിവരും, നേതാക്കളായ ഷീല രാജീവ്, ജോമോൻ കെ. എസ്., ബിബിൻ കുന്നിനിയിൽ, അഖിൽ സാബു, മിനി സജി, പ്രീത ബിജു എന്നിവരും പങ്കെടുത്തു.
സമുദായത്തിനെതിരായ വെല്ലുവിളികൾക്കെതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു പ്രതിഷേധ ജ്വാലയെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ എസ്. എൻ. ഡി. പി. യോഗത്തിനെതിരെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും നടക്കുന്ന ഏത് തരത്തിലുള്ള കടന്നാക്രമണങ്ങളെയും സംഘടന ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു.





