നാനാത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശവുമായി പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ പൊങ്കല്‍ ആഘോഷം

നാനാത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശവുമായി പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ പൊങ്കല്‍ ആഘോഷം

നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഭാഷകളും സംസ്ഥാനങ്ങളും സംസ്‌കാരങ്ങളും പരിചയപ്പെടുത്തുന്നതിനായി പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ പൊങ്കല്‍ ആഘോഷിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്‌കൂളില്‍ മൂന്നാം തവണയാണ് പൊങ്കല്‍ ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ എം.പി.ടി.എ വൈസ് പ്രസിഡന്റ് മോനിഷയുടെയും തമിഴ് ഭാഷാധ്യാപിക വിജയലക്ഷ്മിയുടെയും നേതൃത്വത്തില്‍ രക്ഷിതാക്കള്‍ സ്‌കൂൾ പരിസരത്ത് കോലം വരയ്ക്കുകയും പൊങ്കല്‍ തയ്യാറാക്കുകയും ചെയ്തു.

ആഘോഷ പരിപാടികള്‍ ഹെഡ്മാസ്റ്റര്‍ പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും അധ്യാപകരും അനധ്യാപക ജീവനക്കാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി.ടി.എ സെക്രട്ടറി കെ.വി. സതീഷ് നന്ദി അറിയിച്ചു.