കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹം: കെ. സലിം കുമാര്‍
രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തു കർഷകരെ ഗുരുതരമായ ദുരിതത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ശക്തമായി പ്രതിഷേധിക്കപ്പെടേണ്ടതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍ പറഞ്ഞു.
കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ (കെ.എ.റ്റി.എസ്.എ) ജില്ലാ സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എ. ബുഷറ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി. അനീഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഇ.എസ്. സോജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി.കെ. സാജു വരവ്–ചെലവ് കണക്കും അവതരിപ്പിച്ചു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്‍. ബിജുമോന്‍, വി.കെ. ജിന്‍സ്, എം.എസ്. ശ്രീകുമാര്‍, എ.കെ. സുഭാഷ്, എന്‍.എസ്. ഇബ്രാഹിം, പി.എ. റജീബ്, മനോജ് മാത്യു, പി.ആര്‍. ജിബി, എന്‍. സിന്ധു, സി.എസ്. രജനി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
കെ.എ.റ്റി.എസ്.എ വനിതാ കമ്മിറ്റി പ്രസിഡന്റ് സി.എസ്. രജനി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സന്തോഷ് നന്ദി രേഖപ്പെടുത്തി.
സമ്മേളനത്തില്‍ പുതിയ ജില്ലാ ഭാരവാഹികളായി
കെ.ബി. പ്രസാദ് (സെക്രട്ടറി),എന്‍. സിന്ധു (പ്രസിഡന്റ്),കെ. സന്തോഷ് (ട്രഷറര്‍)എന്നിവരെയും, വനിതാ കമ്മിറ്റി ഭാരവാഹികളായി സി.എസ്. രജനി (സെക്രട്ടറി),തുമ്പി വിശ്വനാഥന്‍ (പ്രസിഡന്റ്) എന്നിവരെയും തെരഞ്ഞെടുത്തു.





