കെ.ജി.ഒ.എ ഏഴാമത് സംസ്ഥാന കലാമേളയ്ക്ക് തൊടുപുഴയില്‍ തിരി തെളിഞ്ഞു
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.ഒ.എ) ഏഴാമത് സംസ്ഥാന കലാമേളയ്ക്ക് തൊടുപുഴ അല്‍-അസര്‍ കോളേജില്‍ പ്രൗഢമായ തുടക്കം. ചലച്ചിത്രതാരം അനാര്‍ക്കലി മരക്കാര്‍ കലാമേള ഉദ്ഘാടനം ചെയ്തു.
കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ആര്‍. മോഹനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍പേഴ്സണ്‍ കെ.പി. മേരി, അല്‍-അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ കെ.എം. മൂസ, പ്രിന്‍സിപ്പാള്‍ കെ.എ. ഖാലിദ്, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ജയന്‍ പി. വിജയന്‍, ജില്ലാ സെക്രട്ടറി അബ്ദുല്‍ സമദ്, ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ഇടുക്കി ജില്ലാ സാംസ്‌കാരിക വേദിയായ സര്‍ഗ കലാവേദിയുടെ സംഗീത-നൃത്തശില്പം കലാമേളയ്ക്ക് മാറ്റുകൂട്ടി.
കലാമേള ഇന്ന് വൈകിട്ട് സമാപിക്കും. സമാപന യോഗത്തില്‍ പ്രശസ്ത സിനിമ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ എ. ബിന്ദു നന്ദിയും പറയും.





