തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും ജൂബിലി സമാപനവും ജനുവരി 20 ന്

തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും ജൂബിലി സമാപനവും ജനുവരി 20 ന്

തങ്കമണി: തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ജൂബിലി സമാപനവും ജനുവരി 20 ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കും. ജൂബിലി സ്മാരകമായി നിർമ്മിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ജൂബിലി സമാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എംപി ഫണ്ടും ശുചിത്വ മിഷൻ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4

സർവീസിൽ നിന്ന് വിരമിക്കുന്ന സിമിലി കെ.ജെയുടെ ഫോട്ടോ അനാച്ഛാദനം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോർജ് തകിടിയേൽ നിർവഹിക്കും. നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ നിർവഹിക്കും.

സ്കൂൾ മാനേജർ റവ. ഫാ. തോമസ് പുത്തൻപുരയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഇടുക്കി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ അബ്രാഹം പുറയാറ്റ് സമ്മാനങ്ങൾ വിതരണം ചെയ്യും.

സ്കൂൾ പ്രിൻസിപ്പാൾ സാബു കുര്യൻ, ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോസഫ് കുമ്പളന്താനം, പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി, സി.വി. വർഗീസ്, ഭാഗ്യരാജ് കെ.ആർ., ഷൈനി മാവേലി, ജോയി കാട്ടുപാലം, റെജി മുക്കാട്ട്, അഭിലാഷ് ജോസഫ്, ബിനിത വർഗീസ്, ലിസമ്മ ജോസഫ്, ജോഷി ജോസഫ്, ജോബിൻ കളത്തിക്കാട്ടിൽ, റോസ് മരിയ സണ്ണി, അതുൽ ഷൈജു എന്നിവർ പ്രസംഗിക്കും.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Slide 1
Slide 2
Slide 3
Slide 4