മോബിൻ മോഹന്റെ ‘ജക്കരന്ത’ ഇംഗ്ലീഷിലേക്ക്

മോബിൻ മോഹന്റെ ‘ജക്കരന്ത’ ഇംഗ്ലീഷിലേക്ക്

മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ നോവലായ മോബിൻ മോഹന്റെ ‘ജക്കരന്ത’ ഇംഗ്ലീഷ് ഭാഷയിലേക്ക് എത്തുന്നു. Jacaranda എന്ന പേരിൽ പുറത്തിറങ്ങുന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത് അഖിൽ ജോസാണ്. കൊൽക്കത്ത ആസ്ഥാനമായ പെൻ പ്രിന്റ്സ് ആണ് കൃതിയുടെ പ്രസാധകർ.

Slide 1
Slide 2
Slide 3
Slide 4

സാഹിത്യ അക്കാദമി യുവ പുരസ്കാരം (2021) നേടിയ ജക്കരന്ത പ്രണയം, സൗഹൃദം, മനുഷ്യബന്ധങ്ങൾ, സാമൂഹിക യാഥാർഥ്യങ്ങൾ എന്നിവയെ ആഴത്തിൽ ആവിഷ്‌കരിക്കുന്ന കൃതിയായി ശ്രദ്ധ നേടിയിരുന്നു.

ജക്കരന്ത മരങ്ങളും പൂക്കളും ഈ നോവലിൽ പ്രണയത്തിൻ്റെ രൂപകങ്ങളായി നിറഞ്ഞുനിൽക്കുന്നു. സാൽവദോർ, അഗസ്റ്റിനോ, അമാലിയ, ഇസബെല്ല തുടങ്ങിയ കഥാപാത്രങ്ങൾ, അവരുടെ പ്രണയബന്ധങ്ങൾ, അതിനിടയിൽ കടന്നുവരുന്ന അപ്രതീക്ഷിത സംഭവങ്ങൾ എന്നിവയിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്. 

ഇംഗ്ലീഷ് പരിഭാഷയിലൂടെ ഈ നോവൽ അന്താരാഷ്ട്ര വായനാസമൂഹത്തിലേക്ക് എത്തുകയാണ്.

ജക്കരന്ത വൃക്ഷത്തെ കേന്ദ്രബിംബമാക്കി ഒരുക്കിയ കവർ പേജും കൃതിക്ക് പുതിയ ദൃശ്യഭംഗി നൽകുന്നു.

 

യൂറോപ്പ് പശ്ചാത്തലമാക്കി ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന ഈ കഥയിലൂടെ സ്നേഹത്തിന്റെയും കരുണയുടെയും മനുഷ്യാവബോധത്തിന്റെയും സന്ദേശം ആഗോള വായനക്കാർക്ക് കൈമാറാൻ ഈ പരിഭാഷ സഹായകമാകുമെന്ന് പ്രസാധകർ വിലയിരുത്തുന്നു.