ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻറ് ഹൈസ്കൂളിന്റെ പതിനഞ്ചാമത് വാർഷികാഘോഷം 2026 ജനുവരി 27, 28 തീയതികളിൽ
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻറ് ഹൈസ്കൂളിന്റെ പതിനഞ്ചാമത് വാർഷികാഘോഷം 2026 ജനുവരി 27, 28 തീയതികളിലായി സ്കൂൾ നടക്കും. ‘എസ്റ്റെല്ലർ 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളിൽ വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കഴിവുകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 27-ന് രാവിലെ 9.30-ന് കിഡ്സ് ഫെസ്റ്റ് നടക്കും. പി.ടി.എ. പ്രസിഡന്റ് ഷൈൻ ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ. ഉദ്ഘാടനം ചെയ്യും.
സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതറാണി ടി.എസ്. മുഖ്യപ്രഭാഷണം നടത്തും. വിവിധ ജനപ്രതിനിധികളും പി.ടി.എ., എസ്.എം.സി. ഭാരവാഹികളും പങ്കെടുക്കും.
ജനുവരി 28-ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ഔപചാരിക വാർഷികാഘോഷ സമ്മേളനം ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ വച്ച് റിപ്പോർട്ട് അവതരണം, സംസ്ഥാന-ജില്ലാതല വിജയികൾക്കുള്ള പുരസ്കാര വിതരണം, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്, അനുമോദന ചടങ്ങുകൾ എന്നിവ നടക്കും.
കെജി, എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ജില്ല-സംസ്ഥാനതല മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ അവതരണങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.





