ഒറ്റയടിക്ക് 3680 രൂപ വർദ്ധിച്ചു , റെക്കോര്‍ഡ് തകര്‍ത്ത് സ്വർണ്ണവില
ഇന്നത്തെ നിരക്ക് : ഗ്രാമിന് 14,190 ,പവന് 1,13,520 രൂപ
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന കുതിപ്പ്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു.
കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വര്‍ധനവ് എന്ന് വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
ചൊവ്വാഴ്ച മൂന്ന് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീട് വൈകീട്ട് താഴുകയും ചെയ്തു. 3160 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മാത്രം 3680 രൂപ വര്‍ധിച്ചു. ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.






