കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (RACT) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്കുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനായി 28ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. മുസ്ലീം (1), ഓപ്പണ്‍ കാറ്റഗറി (1) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗക്കാരെയും പരിഗണിക്കും.
റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി.യോടൊപ്പം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ എന്‍.എ.സി.യോടൊപ്പം ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിംഗ് ഡിഗ്രി എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി.യ്ക്ക് സമര്‍പ്പിക്കുന്ന മാതൃകയിലായിരിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാരെ സംബന്ധിച്ച് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 28ന് രാവിലെ 10 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാളിന് മുമ്പാകെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും, മുസ്ലീം/ഈഴവ/ബില്ലവ/തീയ്യ വിഭാഗക്കാര്‍ വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന ‘മേല്‍ത്തട്ടില്‍പ്പെടുന്നില്ല’ എന്ന സര്‍ട്ടിഫിക്കറ്റും, ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 272216





