എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള 28 മുതല്‍ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള 28 മുതല്‍ 30 വരെ

കുട്ടിക്കാനം മരിയൻ കോളേജിലെ മാദ്ധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്) യുടെ എട്ടാം പതിപ്പ് ജനുവരി 28, 29, 30 തീയതികളില്‍ നടക്കും.

Slide 1
Slide 2
Slide 3
Slide 4

എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാല്‍ മേള ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ പ്രജേഷ് സെന്‍ മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കും. ലഹരിയോടുള്ള ജിജ്ഞാസയില്‍ നിന്ന് അടിമത്തത്തിലേക്ക് വീഴുകയും, അവിടെ നിന്ന് പരാജയപ്പെടാതെ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് തിരിച്ചുയരുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ പ്രചോദനാത്മക വിജയഗാഥകളാണ് ‘കിഫ് ഹോപ്പ് – 2025’ എന്ന പ്രമേയത്തില്‍ അഭ്രപാളികളിലെത്തിക്കുന്നത്.

മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മാസ്റ്റര്‍ ക്ലാസ്, കലാസന്ധ്യ, എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു. ചലച്ചിത്രപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാംസ്‌കാരികരംഗത്തെ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ അനുഭവവേദിയാകുന്ന വിധത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.