ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻ്റ് ഹൈസ്കൂൾ ശാന്തിഗ്രാം : സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പാസ്സിംഗ് ഔട്ട് പരേഡ് ജനുവരി 27 ന്

ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻ്റ് ഹൈസ്കൂൾ ശാന്തിഗ്രാം : സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പാസ്സിംഗ് ഔട്ട് പരേഡ്  ജനുവരി 27 ന്

ശാന്തിഗ്രാം: ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെൻ്റ് ഹൈസ്കൂൾ ശാന്തിഗ്രാമിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രോജക്ടിന്റെ 2023–2025, 2024–2026 ബാച്ചുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ജനുവരി 27 ചൊവ്വാഴ്‌ച രാവിലെ 8ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു IPS മുഖ്യാതിഥിയായി പങ്കെടുക്കും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജനി കെ. എ, കട്ടപ്പന ഡിവൈഎസ്‌.പി നിഷാദ്‌മോൻ വി. എ, തങ്കമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എബി എം. പി, SPC പ്രോജക്ട് ഇടുക്കിയുടെ ADNO എസ്. ആർ. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.