കുടുംബശ്രീയുടെ ‘ടേക്ക് എവേ’ കൗണ്ടർ തൊടുപുഴയിൽ പ്രവർത്തനം തുടങ്ങി

കുടുംബശ്രീയുടെ ‘ടേക്ക് എവേ’ കൗണ്ടർ തൊടുപുഴയിൽ പ്രവർത്തനം തുടങ്ങി

കുടുംബശ്രീ ജില്ലാ മിഷന്റെയും തൊടുപുഴ നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ‘ടേക്ക് എവേ’ പാർസൽ കൗണ്ടർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. മുനിസിപ്പൽ ടൗൺ ഹാളിനോട് ചേർന്ന് ഒരുക്കിയ കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എ. ഷാഹുൽ ഹമീദ് നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

നാടൻ രുചികളോടൊപ്പം പുതുതലമുറ ഭക്ഷണവിഭവങ്ങളും ഉൾപ്പെടുത്തിയാണ് കൗണ്ടർ ഒരുക്കിയിരിക്കുന്നത്. പ്രഭാതഭക്ഷണം, ഉച്ചയൂൺ, അത്താഴം എന്നിവയ്‌ക്കൊപ്പം വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ബ്രോസ്റ്റഡ് ചിക്കൻ വിഭവങ്ങളും മിതമായ നിരക്കിൽ പാർസലായി ലഭ്യമാക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ, മൂന്നാം വാർഡ് കൗൺസിലർ ബിജി സുരേഷ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ പദ്ധതിയുടെ വിശദീകരണം നടത്തി.

ജില്ലാ പ്രോഗ്രാം മാനേജർമാരായ സേതുലക്ഷ്മി, അശ്വനി, അരുണ്‍ വി.എ, സൗമ്യ ഐ.എസ്, ബിപിൻ കെ.വി എന്നിവരും ബ്ലോക്ക് കോർഡിനേറ്റർമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ സ്റ്റാഫ് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4