റിപ്പബ്ലിക് ദിന പരേഡില്‍ നൃത്തച്ചുവടുകള്‍ വയ്ക്കാൻ കട്ടപ്പനക്കാരിയും
ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നൃത്തച്ചുവടുകള്‍ വയ്ക്കാൻ കട്ടപ്പന കാരിയും. റിപ്പബ്ലിക് ദിന പരേഡില്‍, കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയം ഇന്ത്യയുടെ നൃത്ത പാരമ്പര്യങ്ങളുടെ ഒരു മൊസൈക്ക് അവതരിപ്പിക്കുന്നു.
ഇതില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരമാണ് കട്ടപ്പന വാകവയലില്‍ ഗൗരി ബിലേഷിന് ലഭിച്ചിരിക്കുന്നത്.കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ എം എ മോഹിനിയാട്ടം വിദ്യാർത്ഥിനിയാണ്.





