കോഫീ ബോർഡിൻ്റെ നേതൃത്വത്തിൽ കാപ്പി കർഷക സമ്പർക്ക പരിപാടി

കോഫീ ബോർഡിൻ്റെ നേതൃത്വത്തിൽ കാപ്പി കർഷക സമ്പർക്ക പരിപാടി

ഇരട്ടയാർ : കോഫീ ബോർഡിൻ്റെ നേതൃത്വത്തിൽ കാപ്പി കർഷക സമ്പർക്ക പരിപാടി ജനുവരി 29-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരട്ടയാർ ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

കാപ്പിക്ക് നല്ല വില ലഭിക്കുന്ന നിലവിലെ സാഹചര്യത്തിൽ കർഷകർക്ക് ശാസ്ത്രീയമായ കൃഷിരീതികൾ പരിചയപ്പെടുത്തുക, കാപ്പി സംസ്കരണം, ഗുണനിലവാര മെച്ചപ്പെടുത്തൽ, മണ്ണ് സംരക്ഷണം, സർക്കാർ സബ്സിഡികൾ തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

പ്രദേശത്തെ കാപ്പി കർഷകർ പരിപാടിയിൽ പങ്കെടുത്ത് പ്രയോജനം നേടണമെന്ന് സംഘാടകർ അറിയിച്ചു.