ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച രൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഇടുക്കി രൂപതയുടെ ആദരവ്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച രൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഇടുക്കി രൂപതയുടെ ആദരവ്

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച രൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ആദരവ് നൽകി.

പോപ്പ് ഫ്രാൻസിസ് സോഷിയോ എഡ്യൂക്കേഷൻ സെൻ്ററിൽ വച്ച് നടന്ന സ്വീകരണ പരിപാടികൾ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

മോൺ.ഫാ.ജോസ് കരിവേലിക്കൽ സ്വാഗതം ആശംസിച്ചു. AKCC രൂപത പ്രസിഡന്റ് ജോർജ് കെ. സി., കെ.സി.വൈ.എം. രൂപത പ്രസിഡന്റ് സാം സണ്ണി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

പരിപാടിക്ക് രൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാദർ ജിൻസ് കാരക്കാട് നേതൃത്വം നൽകി.