കുടുംബശ്രീ ജില്ലാമിഷൻ: സി.ആർ.പി, വി.ആർ.പി നിയമനത്തിന് വാക്ക്-ഇൻ ഇന്റർവ്യൂ

കുടുംബശ്രീ ജില്ലാമിഷൻ: സി.ആർ.പി, വി.ആർ.പി നിയമനത്തിന് വാക്ക്-ഇൻ ഇന്റർവ്യൂ

ഇടുക്കി: കുടുംബശ്രീ ജില്ലാമിഷന്റെ എഫ്.എൻ.എച്ച്‌.ഡബ്ലിയു പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ (സി.ആർ.പി), വോളന്ററി റിസോഴ്സ് പേഴ്സൺ (വി.ആർ.പി) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

വനിതകൾക്ക് അപേക്ഷിക്കാം. അഴുത, ദേവികുളം ബ്ലോക്കുകളിലായി 41 സി.ആർ.പി ഒഴിവുകളും 54 വി.ആർ.പി ഒഴിവുകളുമാണ് നിലവിലുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അപേക്ഷകരുടെ പരമാവധി പ്രായപരിധി 45 വയസ്.

വിദ്യാഭ്യാസയോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം 28-ാം തീയതി രാവിലെ 11ന് കുയിലിമലയിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

ഇതേ തസ്തികകളിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും നിർബന്ധമായും അഭിമുഖത്തിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.