റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി

ഇടുക്കി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4

ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ പതിനെട്ട് പ്ലറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്സൈസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ്, സ്കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ വിഭാഗങ്ങൾക്കൊപ്പം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പരേഡിൽ പങ്കെടുത്തു.

പരേഡിനാവശ്യമായ സജ്ജീകരണങ്ങൾ പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.