നാരകക്കാനം സെന്റ് ജോസഫ് യു.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാഗതസംഘ രൂപീകരണ യോഗവും വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും നടന്നു
നാരകക്കാനം: നാരകക്കാനം സെന്റ് ജോസഫ് യു.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാഗതസംഘ രൂപീകരണ യോഗവും വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും ഇന്ന് സ്കൂൾ ഹാളിൽ നടന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22-ന് വിപുലമായ പൂർവ്വ അധ്യാപക–വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മേലാട്ട്, ഹെഡ്മാസ്റ്റർ ജോയ്സ് എം. സെബാസ്റ്റ്യൻ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പി.ടി.എ, എം.പി.ടി.എ പ്രസിഡന്റുമാർ, അധ്യാപകർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
സ്കൂളിന്റെ അൻപത് വർഷത്തെ വിദ്യാഭ്യാസ സേവനങ്ങളും സമൂഹത്തിനുള്ള സംഭാവനകളും യോഗം അനുസ്മരിച്ചു. പൂർവ്വ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വിപുലമായ പരിപാടികളോടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.





