ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന്

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന്

അടിമാലി: ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് അസോസിയേഷൻ അടിമാലി യൂണിറ്റ് പ്രസിഡൻ്റ് അനിൽ പി. ആറിനെ അടിമാലി എസ്.എച്ച്.ഒ. അകാരണമായി മർദിച്ച സംഭവത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ന് (27-01-2026, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലയിലെ മുഴുവൻ വർക്ക്ഷോപ്പുകളും അടച്ചിട്ടുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലാ പ്രസിഡൻ്റ് വിനോദ് പുഷ്‌പാംഗതന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് സംസ്ഥാന പ്രസിഡൻ്റ് കെ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്ട്, ട്രഷറർ സുധീർ മേനോൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോസ്മോൻ, ജില്ലാ സെക്രട്ടറി നിസാർ കാസിം, ട്രഷറർ സുമേഷ് എസ്. പിള്ള, വൈസ് പ്രസിഡൻ്റ് ജോസ് എ. ജെ, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവരോടൊപ്പം ജില്ലയിലെ വിവിധ യൂണിറ്റ് നേതാക്കളും പ്രവർത്തകരും അംഗങ്ങളും മാർച്ചിൽ അണിനിരക്കും.