ശബരിമല സ്വർണക്കൊള്ള : ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം

ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന് പരിക്ക്

ശബരിമല സ്വർണക്കൊള്ള : ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. സംഭവത്തിൽ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റ് സി.പി. മാത്യുവിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4

മാർച്ചിനിടെയുണ്ടായ മർദനത്തിന് നേതൃത്വം നൽകിയ പോലീസുകാരൻ, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ലെന്ന് ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി പ്രതികരിച്ചു.

ദേവസ്വം മന്ത്രി രാജിവെക്കുക,സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.

സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ഇടുക്കിയിൽ മാർച്ച് സംഘടിപ്പിച്ചത്.