സുകൃതം പാലിയേറ്റീവ് ഹോം കെയർ സർവ്വീസിന് ഒന്നാം വാർഷികം; മെഡിക്കല്‍ ഉപകരണങ്ങൾ സമർപ്പിച്ചു
തൊടുപുഴ: സേവാഭാരതി ആരംഭിച്ച സുകൃതം പാലിയേറ്റീവ് ഹോം കെയർ സർവ്വീസ് ഒന്നാം വാർഷികാഘോഷവും, തൊടുപുഴ ഗാർഡിയൻ കണ്‍ട്രോള്‍സ് ലിമിറ്റഡ് അനുവദിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ സമർപ്പണവും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് എം.ആർ. മധുസൂദനൻ പിള്ള അധ്യക്ഷതവഹിച്ചു. ഗാർഡിയൻ കണ്‍ട്രോള്‍സ് ലിമിറ്റഡ് ഡയറക്ടർ പി.കെ. രാമചന്ദ്രൻപിള്ള ഒരു ലക്ഷം രൂപ വിലമതിക്കുന്ന മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങൾ സേവാഭാരതിക്ക് കൈമാറി.
ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ബി. രാജീവ് മുഖ്യാതിഥിയായി. ഗവ. പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ സിജോ വിജയൻ പ്രഭാഷണം നടത്തി.
കുടയത്തൂർ പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ രക്ഷിച്ച വിദ്യാർത്ഥിനി കീർത്തന അജിയെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
സേവാഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എസ്. പ്രസന്നകുമാർ, യൂണിറ്റ് സെക്രട്ടറി വി.കെ. സോന, വിഭാഗ് സംഘചാലക് കെ.എൻ. രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസിയ ഫൈസൽ, മെമ്പർമാരായ റോണിയോ ജെറിഷ്, തോമസ് സഖറിയാസ്, ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദു സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ സേവാഭാരതി വൈസ് പ്രസിഡന്റ് ബി. ഹരിഹരലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.





