വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്‌കൂൾ സുവർണ ജൂബിലി; ‘ഓർമ്മക്കൂട്’ പൂർവ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 1ന്
വെള്ളയാംകുടി: സെന്റ് ജെറോംസ് യു.പി സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ അദ്ധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സംഗമം ‘ഓർമ്മക്കൂട്’ എന്ന പേരിൽ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. അബ്രാഹം പുറയാറ്റ് സംഗമം ഉദ്ഘാടനം ചെയ്യും. മുതിർന്ന അദ്ധ്യാപകൻ കെ.എ. തോമസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ അധ്യക്ഷത വഹിക്കും.
കട്ടപ്പന നഗരസഭ കൗൺസിലർ കെ.പി. സുമോദ്, പൂർവവിദ്യാർഥി പ്രതിനിധികളായ ഷാജി മാത്യു, പ്രശാന്ത് രാജു, പ്രശാന്ത് പാമ്പാടി എന്നിവർ ചടങ്ങിൽ സംസാരിക്കും.





