കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഫെഡറേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ
വ്യാപാരി വ്യവസായി സമിതിയുടെ കാറ്റഗറി സംഘടനയായ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഫെഡറേഷൻ (KTGF) ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി 5 വ്യാഴാഴ്ച കട്ടപ്പനയിൽ നടക്കും.
കട്ടപ്പന സ്‌കൂൾകവലയിൽ സ്ഥിതിചെയ്യുന്ന RMS Spices ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
KTGF ജില്ലാ പ്രസിഡന്റ് വി.എ അൻസാരി അധ്യക്ഷത വഹിക്കുന്ന യോഗം വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്യും.





