അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന പദ്ധതി ഉടൻ : മന്ത്രി ആർ. ബിന്ദു

അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന പദ്ധതി ഉടൻ : മന്ത്രി ആർ. ബിന്ദു

അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടൻ സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിക്കായി സർക്കാർ 23.85 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപ്പറേഷന്റെ ഓഫീസ് ശിലാസ്ഥാപന അനാച്ഛാദനവും സഹായ ഉപകരണ ക്ഷേമപദ്ധതി ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു.

കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി എം.വി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, വാഴത്തോപ്പ് പഞ്ചായത്തംഗം അമ്മിണി ജോസ്, ജില്ലാസാമൂഹ്യനീതി ഓഫീസർ വി.എ. ഷംനാദ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.