പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി
വെട്ടിക്കുഴിക്കവല ഹാപ്പിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് കട്ടപ്പന കെ.എസ്.ഇ.ബി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്.
വെട്ടിക്കുഴക്കവലയിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. ഹാപ്പിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് കട്ടപ്പന കെ.എസ്.ഇ.ബി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്.
പ്രദേശവാസിയായ ഐക്കര ബിജുവാണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്. കട്ടപ്പന ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ലൈജു ജോസഫ് സ്വിച്ച് ഓൺ ചെയ്തു.
അനുമോദന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ലിസി ജോണി, സിജു ചക്കുംമൂട്ടിൽ, രാജൻ കാലാച്ചിറ, തോമസ് കളപ്പുര, റോബിൻ കോട്ടക്കുഴി, വിജി ഐസക്ക്, കെ.കെ. ഷാജി, അഭിലാഷ് കുളമാക്കൽ, ശ്രീകാന്ത് മുതിരമല, ജോജോ കളപ്പുര എന്നിവർ പ്രസംഗിച്ചു.





