വൈബ് 4 വെൽനെസ് & റെയ്‌സ് ടു ഹെൽത്ത് പ്രോഗ്രാം മൂലമറ്റത്ത് സംഘടിപ്പിച്ചു

വൈബ് 4 വെൽനെസ് & റെയ്‌സ് ടു ഹെൽത്ത് പ്രോഗ്രാം മൂലമറ്റത്ത് സംഘടിപ്പിച്ചു

മുട്ടം ഹെൽത്ത് ബ്ലോക്കും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഇടുക്കി ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ സംഘടിപ്പിച്ച “വൈബ് 4 വെൽനെസ് ആൻഡ് റെയ്‌സ് ടു ഹെൽത്ത്” പ്രോഗ്രാം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ വിഷയാവതരണം നടത്തി.

“വൈബ് ഫോർ വെൽനെസ്” എന്ന ആശയം മുൻനിർത്തി കോട്ടയം മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ അൽ അസർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ പ്രഫ. ജോസ് ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.

സമ്മേളനത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റീഫൻ ജോർജ്, അറക്കുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പകുമാർ പി.ഡി, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ വേലുകുട്ടൻ, മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ചിന്റു ടോജൻ, സെന്റ് ജോസഫ് കോളേജ് ബർസാർ ഫാ. ബോബിൻ കുമരേറ്റ്, കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ആരോഗ്യ സന്ദേശ റാലി ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി ജീവിതശൈലി രോഗ നിർണയ ക്യാമ്പും കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.