ഇടുക്കി ജില്ലാ കേരളോത്സവം: വടംവലിയിൽ മികച്ച പ്രകടനവുമായി ഉപ്പുതറ സ്കൂൾ ടീം
കട്ടപ്പനയിൽ നടന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിൽ വടംവലി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഉപ്പുതറ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കാൻ ടീമിന് യോഗ്യത ലഭിച്ചു.
അമൃത്, ആൻസൺ, അഭിന്‍, അരുണ്‍, ആരോൺ, അബി, നാഥൻ, ജെയിംസൺ എന്നിവരാണ് കട്ടപ്പന ബ്ലോക്കിനെ പ്രതിനിധീകരിച്ച് മത്സരത്തിന് ഇറങ്ങിയത്. ഉപ്പുതറ സെൻറ്.ഫിലോമിനാസ് സ്കൂളിലെ വടംവലി ടീമിലെ അംഗങ്ങളാണ് ഇവർ.
ഈ ഇനത്തിൽ നെടുങ്കണ്ടം ബ്ലോക്ക് രണ്ടാം സ്ഥാനവും ഇടുക്കി ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.





