ഇമെയിൽ വഴി ബോംബ് ഭീഷണി : ജില്ലയിൽ വ്യാപക പരിശോധന

ഇമെയിൽ വഴി ബോംബ് ഭീഷണി : ജില്ലയിൽ വ്യാപക പരിശോധന

ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കി ജില്ലയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്നാണ് സുരക്ഷാ സേനകൾ പരിശോധന ശക്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ കളക്‌ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്‌ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഭീഷണി നേരിടുന്ന മറ്റ് സ്ഥലങ്ങളിലും പൊലീസ്, ബോംബ് സ്ക്വാഡ് സംഘങ്ങൾ പരിശോധന തുടരുകയാണ്. കളക്‌ട്രേറ്റിൽ ബോംബ് കണ്ടെത്തുന്നതിനുള്ള പരിശീലനം നേടിയ മാഗി, ഡോളി എന്നീ നായകളെയും പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി പരിശോധന തുടരുന്നതായി അധികൃതർ അറിയിച്ചു.