നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ വാർഷികാഘോഷം നാളെ
നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾൻ്റെ 71-ാമത് സ്കൂൾ വാർഷികാഘോഷം നാളെ, 2026 ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ 9 മുതൽ നടക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
രാവിലെ 9.00ന് പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമാകുക.ഹെഡ്മിസ്ട്രസ് എൻ. ബിന്ദു സ്വാഗതം പറയും. സ്റ്റാഫ് സെക്രട്ടറി ജൂബി അന്ന ഉമ്മൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മാനേജർ ബി. ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും.
പരിപാടികളുടെ ഭാഗമായി അതുല്യ പ്രതിഭ കുമാരി അനന്തലക്ഷ്മി എസ്.നെ മന്ത്രി ആദരിക്കും. സംസ്ഥാനതല പ്രതിഭകളെയും കായിക-ശാസ്ത്ര രംഗങ്ങളിലെ മികവുകൾ നേടിയ വിദ്യാർത്ഥികളെയും പ്രസിഡന്റ് സെലിൻ തോമസ് ആദരിക്കും. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ മുഖ്യപ്രഭാഷണം നടത്തും.
ബിന്ദു മധുക്കുട്ടൻ, സുബിൻസ് ജോർജ് (പി.ടി.എ പ്രസിഡന്റ്), ജ്യോതി വിശ്വനാഥ് (എം.പി.ടി.എ പ്രസിഡന്റ്) എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സീനിയർ അസിസ്റ്റന്റ് പി.എസ്. പ്രദീപ് കുമാർ കൃതജ്ഞത രേഖപ്പെടുത്തും.
തുടർന്ന് മന്നം ആർട്സ് അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.





