അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി ഇനി തീർഥാടന കേന്ദ്രം

അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി ഇനി തീർഥാടന കേന്ദ്രം

അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി ലിയോ മാർപാപ്പ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ദേശീയപാതയോരത്ത് പച്ചപ്പാർന്ന കുന്നിൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പള്ളി, മനോഹരമായ രൂപകൽപ്പനയും പ്രകൃതിസൗന്ദര്യവും കൊണ്ടു ശ്രദ്ധേയമാണ്. പൂക്കളാൽ അലങ്കരിച്ച പള്ളിയും പരിസര പ്രദേശങ്ങളും ഭക്തർക്കും സന്ദർശകർക്കും മനസ്സിനനുഭൂതിയാകുന്ന കാഴ്ചയാണ് ഒരുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമധേയത്തിലുള്ള ഇടുക്കി രൂപതയിലെ ഏക പള്ളിയാണിത്. ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന് സമർപ്പിതമായിരിക്കുന്ന എല്ലാ പള്ളികളെയും ഈ വർഷം ജനുവരി 10 മുതൽ അടുത്ത ജനുവരി 10 വരെ ഒരു വർഷക്കാലയളവിൽ തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് മച്ചിപ്ലാവ് പള്ളിയെയും ഉൾപ്പെടുത്തിയതെന്ന് വികാരി ഫാ. മാർക്കോസ് ചിറ്റേമാരിയിൽ അറിയിച്ചു.

62 വർഷത്തെ പാരമ്പര്യമുള്ള ഈ പള്ളിയെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതോടെ കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇടവക കുടുംബം.