‘വൈബ് ഫോർ വെൽനെസ് – റൈസ് ടു ഹെൽത്ത്’ പ്രോഗ്രാം സംഘടിപ്പിച്ചു
മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ നടന്ന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു.
മുട്ടം ഹെൽത്ത് ബ്ലോക്കും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി, ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ ‘വൈബ് ഫോർ വെൽനെസ് – റൈസ് ടു ഹെൽത്ത്’ പ്രോഗ്രാം സംഘടിപ്പിച്ചു.
മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ നടന്ന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയസ് വിഷയാവതരണം നടത്തി. അൽ അസ്ഹർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോസ് ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫൻ ജോർജ്, അറക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി. പുഷ്പകുമാർ, ഗ്രാമപഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ, മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ചിന്റു ടോജൻ, സെന്റ് ജോസഫ് കോളേജ് ബർസാർ ഫാ. ബോബിൻ കുമരേറ്റ്, കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ, ജില്ലാ മാസ് മീഡിയ ഓഫീസർ ഷൈലഭായി, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.കെ. അജി, ബ്ലോക്ക് എൽ.എച്ച്.ഐ വി.കെ. ഗായത്രി, ആരോഗ്യ കേരളം കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.





