മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ക്രിയേറ്റീവ് ഫെസ്റ്റ്

മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ക്രിയേറ്റീവ് ഫെസ്റ്റ്

മുരിക്കാട്ടുകുടി: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രിയേറ്റീവ് ഫെസ്റ്റ് ശ്രദ്ധേയമായി. കട്ടപ്പന ബി.ആർ.സി ബിപിസി ഷാജിമോൻ കെ.ആർ പരിപാടി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

പാചകം, കൃഷി, വസ്ത്രനിർമാണം, ഇലക്‌ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഒരുക്കിയ പ്രദർശനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ നേടി. വിവിധ തൊഴിൽ മേഖലകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും നേരിട്ട് പരിചയപ്പെടാനും ഉപയോഗിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയിരുന്നു.

വിദ്യാർത്ഥികളുടെ സർഗാത്മകത പ്രകടിപ്പിക്കാനും പുതുമയുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും, പ്രാദേശിക തൊഴിൽ വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ബിന്ദു ആർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.