ഹൈസ്കൂൾ വിദ്യാർഥികൾക്കായി ത്രിദിന റെസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നൈപുണ്യ വികസനവും കൗമാര വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന റെസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ശില്പശാല ഒരുക്കിയത്.
മൂന്നാർ ശിശക് സദനിൽ നടന്ന ശില്പശാലയ്ക്ക് GP ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൗമാരക്കാരുടെ വ്യക്തിത്വ വികസനം, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. തിയേറ്റർ ആൻഡ് ഡ്രാമ വിഷയത്തിൽ ഡോ. പ്രജിത്ത് ക്ലാസ് കൈകാര്യം ചെയ്തപ്പോൾ, നവമാധ്യമങ്ങളിലെ സാങ്കേതിക പരിജ്ഞാനം സജിദാസ് മോഹൻ വിശദീകരിച്ചു. റോൾ പ്ലേ പരിശീലനങ്ങൾ TM ബിജുലാൽ, അനിരുദ്ധ് രാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോബി ജോസഫ് ക്ലാസ് എടുത്തു നൽകി. കുട്ടികളുടെ സിനിമ എന്ന വിഷയത്തിൽ ബിജുലാൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇടുക്കി ഡയറ്റ് ഫാക്കൽറ്റിയായ അനിരുദ്ധൻ ശില്പശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി






