പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ മെഗാ ജോബ് ഫെയർ 14ന്

പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ മെഗാ ജോബ് ഫെയർ 14ന്

സെന്റ് ആന്റണീസ് കോളജിന്റെയും വിജ്ഞാനകേരളം ഇടുക്കി ജില്ലയുടെയും കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും കെഡിസ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2K26” ഫെബ്രുവരി 14ന് രാവിലെ 9 മുതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ക്യാമ്പസിൽ നടക്കും.

അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസിന്റെ അധ്യക്ഷതയിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. വിജയൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം. കെ. റോബിൻ മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ. മണികണ്ഠൻ, സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി ടിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ പി. ആർ. രതീഷ്, ബോബി കെ. മാത്യു, സുപർണ രാജു എന്നിവർ സംസാരിക്കും. പ്ലേസ്മെന്റ് സെൽ കോ-ഓർഡിനേറ്റർമാരായ സജി സക്കറിയാസ്, നൈസ് ജോസ്, പി. അനുരാഗ്, അഞ്ജലി ആർ. നായർ, ജിനു തോമസ്, അശ്വനി ജെയിസി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4

ജോബ് ഫെയറിന്റെ ഭാഗമായി ഇന്ത്യയിലെ അൻപതിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കും. ബാങ്കിംഗ്, ഇൻഷുറൻസ്, ഐടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, ഗാർമെന്റ്സ് തുടങ്ങിയ വിവിധ മേഖലകളിലായി രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാകുന്നത്.

ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കും പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. ഓരോ ഉദ്യോഗാർഥിക്കും പരമാവധി പത്ത് കമ്പനികളിൽ അഭിമുഖത്തിന് അവസരമുണ്ടാകും. യുവജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനും കരിയർ സാധ്യതകൾ വികസിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായിരിക്കും ജോബ് ഫെയർ 2K26 എന്ന് സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:

📞 95625 81191, 82810 65213