ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാസമ്മേളനം

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാസമ്മേളനം

കേന്ദ്ര ട്രേഡ് യൂണിയനുകൾ നാളെ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാസമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മോദി സർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് സംഘടിപ്പിക്കുന്നതെന്ന് സമ്മേളനം വിലയിരുത്തി. പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും സജീവമായി പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖലാ വൈസ് പ്രസിഡന്റ് പി. അശ്വതി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എൻ.കെ. സജൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് സംഘടനാ റിപ്പോർട്ടും മേഖലാ ട്രഷറർ അജോമോൻ കുര്യാക്കോസ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന കൗൺസിൽ അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എസ്. ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം ജോൺസൺ പീറ്റർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. നിഷാമോൾ എം.കെ. സ്വാഗതവും സൗമ്യ മോൾ എം.ആർ നന്ദിയും പറഞ്ഞു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

എ.എസ്. സജിൻ (പ്രസിഡന്റ്), കുഞ്ഞുമോൾ, പി. അശ്വതി (വൈസ് പ്രസിഡന്റുമാർ), പി.കെ. നിസാമോൾ (സെക്രട്ടറി), ജോൺസൺ ടി. ജോൺ, സൗമ്യമോൾ എം.ആർ (ജോയിന്റ് സെക്രട്ടറിമാർ), അജോമോൻ കുര്യാക്കോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

വനിതാ കമ്മിറ്റി ഭാരവാഹികളായി സ്നേഹ പ്രമോദ് (പ്രസിഡന്റ്), അശ്വതി സി.പി. (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.