ദേശീയ പണിമുടക്ക് ആരംഭിച്ചു; വിവിധ പരീക്ഷകള്‍ മാറ്റി,‘ഡയസ് നോണ്‍’ പ്രഖ്യാപിച്ച് സർക്കാർ

ദേശീയ പണിമുടക്ക് ആരംഭിച്ചു; വിവിധ പരീക്ഷകള്‍ മാറ്റി,‘ഡയസ് നോണ്‍’ പ്രഖ്യാപിച്ച് സർക്കാർ

സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡുകള്‍ പിൻവലിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Slide 1
Slide 2
Slide 3
Slide 4

സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയും സമരത്തില്‍ പങ്കുചേരുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ‘ഡയസ് നോണ്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല. അതേസമയം, ബലം പ്രയോഗിച്ച് ആരെയും തടയില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ സഹകരണം അഭ്യര്‍ഥിക്കുമെന്നും സിഐടിയു കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. മനോഹരന്‍ അറിയിച്ചു. വ്യാപാരികളോടും സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പരീക്ഷകള്‍ മാറ്റി

പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകളും പി.എസ്.സി.യും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

Slide 1
Slide 2
Slide 3
Slide 4

കേരള സര്‍വകലാശാല:

Slide 1
Slide 2
Slide 3
Slide 4

എം.എഫ്.എ (പെയിന്റിംഗ് & സ്കള്‍പ്ചര്‍) 1, 3 സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം 18, 19 തീയതികളില്‍ നടത്തും.

5-ാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എസ്.സി ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ 18ന് നടത്തും.

കരിയര്‍ റിലേറ്റഡ് ബി.സി.എ (റഗുലര്‍–2023 അഡ്മിഷന്‍, സപ്ലിമെന്ററി–2021 & 2022 അഡ്മിഷന്‍, മേഴ്സിചാന്‍സ്–2019 അഡ്മിഷന്‍) 2025 ഡിസംബര്‍ പരീക്ഷയുടെ ഇന്ന് നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ 16ന് നടത്തും.

എം.ജി സര്‍വകലാശാല:

വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പി.എസ്.സി.:

ഇന്ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റി.

കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഇന്ന് നടത്താനിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിങ് – കാറ്റഗറി നമ്പര്‍: 580/2024) പരീക്ഷ ഫെബ്രുവരി 21ലേക്ക് മാറ്റി.

പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. നിലവില്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണം.