ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ് പ്രഖ്യാപിച്ചു

വിദ്യാഭ്യാസം, ജീവകാരുണ്യസേവനം, കൃഷി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനയ്ക്കോ നൽകുന്ന പുരസ്‌കാരത്തിന് ഇത്തവണ നാരകക്കാനം പ്രൊവിഡൻസ് ഹോം തെരഞ്ഞെടുക്കപ്പെട്ടു

ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ് പ്രഖ്യാപിച്ചു

ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കഴിഞ്ഞ ആറു വർഷമായി നൽകി വരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ് ഈ വർഷത്തേക്കുള്ള ജേതാവിനെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ജീവകാരുണ്യസേവനം, കൃഷി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനയ്ക്കോ നൽകുന്ന പുരസ്‌കാരത്തിന് ഇത്തവണ നാരകക്കാനം പ്രൊവിഡൻസ് ഹോം തെരഞ്ഞെടുക്കപ്പെട്ടു.

ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൊവിഡൻസ് ഹോം, ദൈവപരിപാലനയുടെ ചെറിയ ദാസിമാർ സന്യാസസമൂഹത്തിലെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത 33 പേരാണ് ഇവിടെ സംരക്ഷണത്തിലുളളത്. ഭൂരിഭാഗം പേരും കുടുംബാംഗങ്ങൾ ഉപേക്ഷിച്ചവരാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഇവർക്കു സമഗ്രപരിചരണവും കരുതലും നൽകുന്നത് സിസ്റ്റേഴ്സാണ്. ജീവകാരുണ്യരംഗത്ത് സ്ഥാപനത്തിന്റെ നിസ്തുല സേവനം പരിഗണിച്ചാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4

ഫെബ്രുവരി 14-ന് രാവിലെ 10 മണിക്ക് രാജകുമാരി ദൈവമാതാ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക-അനധ്യാപക സംഗമത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡ് വിതരണം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4